സഹകരണ പ്രസ്ഥാനം തകർച്ച നേരിടുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ പ്രശ്നങ്ങളും അവ
നേരിടാനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും എന്താണെന്നു നിങ്ങളിൽ നിന്നും അറിയാൻ
ആഗ്രഹമുണ്ട്. കമന്റുകളിലൂടെ നിങ്ങൾ പ്രതികരിക്കുമ്പോൾ ഞാനും അവയ്ക്കൊപ്പം
കൂടാമെന്നു കരുതുന്നു.
മുഖവുരയും വിശദീകരണവുമില്ല. ആരെയും വിമർശിക്കാനും ന്യായീകരിക്കാനുമില്ല. സഹകരണ
പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ നിലനിൽപ്പ് അവതാളത്തിലായിരിക്കുന്നു. ഓരോരുത്തരും
അവരവർ വിശ്വസിക്കുന്നതെന്തെന്നു വസ്തുനിഷ്ഠമായും ആത്മാർത്ഥമായും കമന്റുകളിലൂടെ
പ്രതികരിക്കുമെന്നു കരുതുന്നു.
സസ്നേഹം
ജീവബിന്ദു