2010
ഡിസംബർ 23നു സഹകരണത്തിന്റെ നിർവചനങ്ങളുമായി പോസ്റ്റിങ്ങ് തുടങ്ങിയ നമ്മുടെ ഈ ബ്ലോഗിൽ
2013 സെപ്റ്റംബറിൽ 100000 ക്ലിക് കവിഞ്ഞിരിക്കുന്നു. ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചതല്ല.
മാത്രമല്ല 2012 ഫെബ്രുവരി 4നു ശേഷം ഞാൻ ഈ ബ്ലോഗിൽ പോസ്റ്റിങ്ങ് ഒന്നും നടത്തിയിട്ടുമില്ല.
എന്നിട്ടും ആളുകൾ ഈ ബ്ലോഗ് ഉപയോഗിയ്ക്കുന്നുണ്ടെങ്കിൽ തീർച്ചയായും അവർക്ക് ആവശ്യമുള്ള
അധിക സേവനങ്ങൾ നൽകാൻ നാം ബാധ്യസ്ഥരല്ലേ!
ഇനിയും
പോസ്റ്റ് ചെയ്യാത്ത ആയിരക്കണക്കിനു പേജ് ഡാറ്റ എന്റെ കയ്യിലുണ്ട്. ആരോഗ്യം അല്പം കുറഞ്ഞതും
പണിത്തിരക്കും മറ്റു മുൻഗണനകളുമൊക്കെയായി കാലം കഴിഞ്ഞു പോയത് ഞാൻ പോലും അറിഞ്ഞില്ല.
ഇപ്പോളും ആ പ്രശ്നങ്ങൾ നിലനിൽക്കുന്നത് ബഹുമാനപ്പെട്ട സഹകാരികളുടെ അകമഴിഞ്ഞ സഹകരണത്തിനു
മുമ്പിൽ ഒന്നുമല്ല.
സർക്കാർ
സൈറ്റിലും സഹകാരി സൈറ്റിലുമൊക്കെയായി 2005നു ശേഷമുള്ള ഡാറ്റ ചിതറിക്കിടപ്പുള്ളതിനാൽ
2005 നു ശേഷമുള്ള ഡാറ്റ അപ് ലോഡ് ചെയ്യാൻ ഞാൻ ശ്രമിച്ചില്ല. എന്നാൽ സ്കാൻ ചെയ്തതോ വ്യത്യസ്ഥ
ഫോണ്ടുകളിലുള്ളതോ ആയ പി.ഡി.എഫ്. ഫയലുകളിൽ സെർച്ച് എഞ്ചിനുകൾക്കുള്ള പരിമിതികൾ മനസ്സിലാക്കിയതുകൊണ്ടും
സൈറ്റ് ഓണായി വരുന്നതിനുള്ള സമയവും ഡൌൺലോഡ് ആകുന്ന ഡാറ്റയുടെ വലിപ്പവും കുറയ്ക്കുന്നതിനു
സഹകരണം സൈറ്റിൽ ടെക്സ്റ്റ് രൂപത്തിൽ മാത്രമാണ് ഡാറ്റ എന്റർ ചെയ്തു വന്നത്. ബ്ലോഗ് സെർച്
സൌകര്യം കൂടി ആയതോടെ സഹകാരികൾക്ക് ഒരിടത്തു തന്നെ എല്ലാ അന്വേഷണങ്ങളും കുറെയൊക്കെ നടത്താൻ
അവസരം കിട്ടി. അതായിരിയ്ക്കണം സഹകരണം സൈറ്റിന്റെ ജനപ്രിയതയ്ക്കു കാരണം. അങ്ങനെയെങ്കിൽ
അതേ രീതി തന്നെ ഇനിയും തുടരുന്നതാണ് ഉത്തമം.
സഹകരണം
ബ്ലോഗിൽ 2005നു ശേഷമുള്ള സർക്കുലറുകളും ആക്റ്റും ചട്ടങ്ങളും കോടതി വിധികളും കൂടി ഉൾപ്പെടുത്തുക
കൂടി ചെയ്താൽ നന്നായിരിയ്ക്കുമെന്നു പറയുന്ന സുഹൃത്തുക്കളുമുണ്ട്. എനിയ്ക്ക് ആത്മവിശ്വാസമുണ്ട്.
നമുക്കൊരുമിച്ച് എന്തും സാധിയ്ക്കും. അതുകൊണ്ട് ദയവായി താഴെ പറയുന്ന നിർദ്ദേശങ്ങൾ കൂടി
പരിഗണിയ്ക്കുമല്ലോ.
വായനക്കാർക്കുള്ള
നിർദ്ദേശങ്ങൾ
1. ദയവായി തുടർന്നും ഈ ബ്ലോഗ് ഉപയോഗിയ്ക്കുക.
2. ദയവായി ഈ ബ്ലോഗിനെയും അതിലെ പോസ്റ്റുകളേയും കുറിച്ചുള്ള
അഭിപ്രായങ്ങൾ കമന്റ് ആയി പോസ്റ്റ് ചെയ്യുക.
3. നിങ്ങളുടെ കയ്യിലുള്ള ഡാറ്റ ഈ ബ്ലോഗിൽ പ്രസിദ്ധീകരിയ്ക്കാൻ
ആഗ്രഹിയ്ക്കുന്ന പക്ഷം ദയവായി കഴിയുന്നതും യൂണിക്കോഡ് ടെക്സ്റ്റ് രൂപത്തിൽ word@in.com എന്ന വിലാസത്തിൽ അയച്ചു തരിക. കമന്റായി
പോസ്റ്റ് ചെയ്യുകയുമാകാം. അർഹതയുള്ള കമന്റ് ടെക്സ്റ്റുകൾ പോസ്റ്റുകളിൽ ഉൾപ്പെടുത്തുന്നതാണ്.
4. കഴിയുമെങ്കിൽ ഈ ബ്ലോഗിൽ മെംബറായി ചേരുകയും മെംബറായി
തുടരുകയും ചെയ്യുക.
5. ഈ ബ്ലോഗ് ഈ രൂപത്തിൽ നിലനിറുത്തുന്നതിനു ഡാറ്റാ എൻട്രിയ്ക്കും മറ്റുമായി
ഇതു വരെ ഏകദേശം അറുപതിനായിരത്തോളം രൂപ ചെലവായിട്ടുണ്ട്. ചെലവായ വർഷങ്ങളുടെ അദ്ധ്വാനങ്ങളും
വിലപ്പെട്ടതാണ്. തിർച്ചയായും ഇതെല്ലാം സഹകരണ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതകൊണ്ടു ചെയ്യുന്നതാണ്.
എങ്കിലും ഒരു വ്യക്തിയ്ക്കു ചെയ്യാവുന്നതിന്റേയും വായനക്കാർ ആവശ്യപ്പെടുന്നതിന്റേയും
അന്തരം കണക്കിലെടുത്ത് ഡാറ്റാ എന്റ്ട്രി പ്രൂഫ് റീഡിംഗ് തുടങ്ങിയ ജോലികൾ ഇനി മുതൽ പ്രൊഫഷണലുകളെ
ഏല്പിയ്ക്കാൻ ശ്രമിയ്ക്കുകയാണ്. അതിനായി പരസ്യങ്ങൾ വേണ്ടി വന്നേക്കും. അക്കാര്യത്തിൽ
കഴിയുന്നതു ചെയ്യാൻ ബഹുമാന്യരായ സഹകാരികൾ മനസ്സു വയ്ക്കണം.
ഒരു വർഷത്തേയ്ക്കുള്ള താരിഫ്
1.
1969ലെ സഹകരണ
സംഘം ആക്ട് പേജിൽ പരസ്യത്തിനു 10000 രൂപ
2.
1969ലെ സഹകരണ
സംഘം റൂൾസ് പേജിൽ പരസ്യത്തിനു 10000 രൂപ
3.
ഓരോ വർഷത്തേയും
സർക്കുലർ പേജുകൾക്കോരോന്നിനും 5000 രൂപ
4.
ഓരോ വർഷത്തേയും
കോടതി വിധി പേജുകൾക്കോരോന്നിനും 5000 രൂപ
5.
മെയിൻ പേജ്
പരസ്യം 20000
രൂപ
ഈ പേജുകൾ ഒന്നും
ഇപ്പോൾ ഇല്ലെന്നും പരസ്യത്തിൽ നിന്നുമുള്ള വരുമാനം കൊണ്ട് അവ സൃഷ്ടിയ്ക്കുവാനാണ് ഉദ്ദേശമെന്നും
ദയവായി അറിയുക.
അന്വേഷണങ്ങൾ ദയവായി
word@in.com എന്ന വിലാസത്തിൽ ഈമെയിൽ ആയി അയയ്ക്കുക.
വാൽക്കഷ്ണം : കഴിയുമെങ്കിൽ
പരസ്യവും ബാധ്യതയും ഒന്നുമില്ലാതെ ഇതെല്ലാം ഈ സൈറ്റിൽ ഉൾപ്പെടുത്തണമെന്നാണ് എന്റെ ആഗ്രഹം
സസ്നേഹം
ജീവബിന്ദു